ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 606 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 282 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. 25 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 606 - COVID-19 in Karnataka
കര്‍ണാടകയില്‍ ഇതുവരെ 25 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 282 പേര്‍ രോഗമുക്തരായി.
കര്‍ണാടകയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 606
പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതില്‍ മൂന്നെണ്ണം കലബുര്‍ഗിയില്‍ നിന്നും രണ്ട് എണ്ണം ബഗലക്കോട്ട ജില്ലയില്‍ നിന്നുമാണ്. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേരിൽ ഒരു സ്ത്രീയും 13 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.