ഇൻഡോറിൽ 43 പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു - മധ്യപ്രദേശ്
ഇൻഡോറിൽ ഇതുവരെ 177 പേരാണ് രോഗമുക്തരായത്
![ഇൻഡോറിൽ 43 പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു COVID-19: 43 discharged in Indore in MP ഇൻഡോർ മധ്യപ്രദേശ് ഇൻഡോറിൽ 43 പേർ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6977687-785-6977687-1588080525625.jpg)
ഇൻഡോറിൽ 43 പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 43 പേർ കൂടി കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. ജില്ലയിൽ ഇതുവരെ 177 പേർക്കാണ് രോഗം ഭേദമായത്. മധ്യപ്രദേശിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചത് ഇൻഡോർ ജില്ലയെ ആണ്. 200 പേരുടെ അന്തിമ ഫലം കൂടി നെഗറ്റീവ് ആയാൽ ഇവരും ഉടനെ ആശുപത്രി വിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻഡോറിലെ മരണ നിരക്ക് 4.59 ശതമാനമാണ്. സംസ്ഥാനത്ത് ആകെ 1372 കൊവിഡ് 19 കേസുകളും 63 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.