ഛത്തീസ്‌ഗഢില്‍ ഇനി കൊവിഡ് ചികിത്സയിലുള്ളത് ആറ് പേര്‍ മാത്രം - രോഗ മുക്തി
സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 59 പേരിൽ 53 പേരും രോഗ മുക്തരായി
![ഛത്തീസ്‌ഗഢില്‍ ഇനി കൊവിഡ് ചികിത്സയിലുള്ളത് ആറ് പേര്‍ മാത്രം Raipur news Chhattisgarh news covid19 cases in Chhattisgarh All India Institute of Medical Sciences Raipur news Chhattisgarh COVID-19 figures ഛത്തീസ്ഗഡ് ആറ് പേർ മാത്രം കൊവിഡ് ചികിത്സയിൽ രോഗ മുക്തി റായ്പൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7152077-1056-7152077-1589189211782.jpg)
ഛത്തീസ്ഗഡിൽ ആറ് പേർ മാത്രം കൊവിഡ് 19 ചികിത്സയിൽ
റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ റായ്‌പൂരില്‍ നിന്നും നാല് പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. റായ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു ഇവർ നാല് പേരും. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 53 ആയി. ഛത്തീസ്‌ഗഢില്‍ ഇതുവരെ 59 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 53 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ആറ് പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്. 25,282 ആളുകളുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു.