കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ 2,214 പുതിയ കൊവിഡ് കേസുകൾ, എട്ട് മരണങ്ങൾ - എട്ട് മരണങ്ങൾ

കൊവിഡ് ബാധിച്ച് ബുധനാഴ്ച മാത്രം എട്ട് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണം 1135 ആയി ഉയര്‍ന്നു.

COVID-19: 2,214 new cases, eight deaths Telangana
തെലങ്കാനയിൽ 2,214 പുതിയ കൊവിഡ് കേസുകൾ, എട്ട് മരണങ്ങൾ

By

Published : Oct 1, 2020, 1:03 PM IST

തെലങ്കാന: തെലങ്കാനയില്‍ കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച രാത്രി വരെ 54,443 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 2,214 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,93,600 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കൊവിഡ് ബാധിച്ച് ബുധനാഴ്ച മാത്രം എട്ട് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണം 1135 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 29,058 ആയി. ഇതില്‍ 23,702 പേര്‍ വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. തെലങ്കാനയിൽ ഇതുവരെ നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം 30,50,444 ആയി.

ABOUT THE AUTHOR

...view details