ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ പൊതു സ്ഥലത്ത് തുപ്പുകയും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്‌ത രണ്ട് പേർ അറസ്റ്റിൽ. ഉച്ചൈൻ സ്വദേശികളായ രാജു, ദിനേശ് എന്നിവർ പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ച ശേഷം പൊതുസ്ഥലത്ത് തുപ്പിയതിനാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ലോക്ക് ഡൗൺ ലംഘനം; രാജസ്ഥാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു - രാജസ്ഥാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു
മാസ്‌ക് ധരിക്കാതെ, പ്രത്യേകിച്ച് കാരണങ്ങളുമില്ലാതെ പട്ടണത്തിൽ കറങ്ങിനടന്നതിനും പകര്‍ച്ചവ്യാധി നിയമപ്രകാരം ഉച്ചൈൻ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
രാജസ്ഥാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തു
കൊവിഡിനെതിരയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലത്ത് തുപ്പുന്നത് സർക്കാർ നിരോധിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ, പ്രത്യേകിച്ച് കാരണങ്ങളുമില്ലാതെ പട്ടണത്തിൽ കറങ്ങിനടന്നതിനും പകര്‍ച്ചവ്യാധി നിയമപ്രകാരം ഉച്ചൈൻ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഇന്ത്യൻ പീനൽ കോഡിലെ 188-ാം വകുപ്പ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്‌തതിന് ശേഷം വിട്ടയച്ചു.