കേരളം

kerala

ETV Bharat / bharat

നാസിക്കിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു - Nashik district

മാലെഗാവ് സ്വദേശികളായ 65കാരനും 37കാരനുമാണ് മരിച്ചത്.ഇതുവരെ 11 പേരാണ് നാസിക്കിൽ വൈറസ് ബാധിച്ച് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിലെ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മാലെഗാവ് കൊവിഡ് പോസിറ്റീവ് മഹാരാഷ്ട്ര നാസിക്ക് COVID-19 Nashik district test positive
നാസിക്കിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചു

By

Published : Apr 24, 2020, 6:07 PM IST

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചു. ഇതുവരെ 11 പേരാണ് നാസിക്കിൽ വൈറസ് ബാധിച്ച് മരിച്ചത്. മാലെഗാവ് സ്വദേശികളായ 65കാരനും 37 കാരനുമാണ് മരിച്ചത്. മാലെഗാവിലെ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 65കാരൻ ഏപ്രിൽ 21 നാണ് മരിച്ചത്. ഏപ്രിൽ 22ന് വന്ന റിപ്പോർട്ടിൽ അദ്ദേഹത്തിന് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. 37 കാരൻ ഏപ്രിൽ 22ന് വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് മലേഗാവിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. മരിച്ചവരുടെ കുടുംബത്തിലെ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാസിക്കിൽ ആകെ 130 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 116 കേസുകൾ മാലെഗാവിലും 10 കേസുകൾ നാസികിലും നാലുപേർ ജില്ലയിലെ മറ്റ് താലൂക്കുകളിൽ നിന്നുമാണ്.

ABOUT THE AUTHOR

...view details