ശ്രീനഗർ: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ 100 വയസുകാരൻ മരിച്ചു. എന്നാൽ പരിശോധന ഫലം നെഗറ്റീവാണ്. ജമ്മുകശ്മീരിലെ ഉദംപൂരിൽ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മഗേനി ഗ്രാമത്തിൽ കൊവിഡ് ബാധിച്ച ഒരാളുമായി ഇദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
നിരീക്ഷണത്തിലിരിക്കെ 100 വയസുകാരൻ മരിച്ചു; പരിശോധനാഫലം നെഗറ്റീവ് - കൊവിഡ് 19
കൊവിഡ് 19 ബാധിതനുമായി ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
നിരീക്ഷണത്തിലിരിക്കെ 100 വയസുകാരൻ മരിച്ചു; പരിശോധനാഫലം നെഗറ്റീവ്
ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം മരിച്ചത്. പരിശോധനാഫലം ലഭിക്കാതിരുന്നതിനാൽ മൃതദേഹം പ്രോട്ടോക്കാൾ അനുസരിച്ച് ജില്ലാ ആശുപത്രിയിൽ തന്നെ സൂക്ഷിച്ചു. ഞായറാഴ്ച രാവിലെ പരിശോധനാഫലം ലഭിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചിട്ടില്ലെന്ന് വ്യക്തമായത്.
ജമ്മുകശ്മീരിൽ ഇതുവരെ രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 92 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.