ഉത്തർ പ്രദേശിൽ കൊവിഡ് മൂലം പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - ഉത്തർ പ്രദേശ് കൊവിഡ്
ചൗരാസി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന കുഞ്ഞാണ് മരിച്ചത്.
![ഉത്തർ പ്രദേശിൽ കൊവിഡ് മൂലം പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു utter pradesh covid death in UP corona latest news corona virus lucknow death first infant death due to covid ലഖ്‌നൗ ഉത്തർ പ്രദേശ് കുഞ്ഞ് കൊവിഡ് മൂലം മരിച്ചു ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ഉത്തർ പ്രദേശ് കൊവിഡ് ഉത്തർ പ്രദേശ് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6775364-685-6775364-1586773480419.jpg)
ലഖ്‌നൗ: ഉത്തർ പ്രദേശ് സിദ്ധാർഥ് നഗറിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൗരാസി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ക്വാറന്‍റൈൻ സെന്‍ററിലാണ് കുഞ്ഞ് മരിച്ചത്. വ്യാഴാഴ്‌ച കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചെന്നും തുടർന്നുള്ള ദിവസം സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് മൂലം സംഭവിക്കുന്ന ആദ്യത്തെ ക്വാന്‍റൈൻ ശിശുമരണമാണിത്. കുടുംബാഗം മുബൈയിൽ നിന്ന് വന്നതിനെ തുടർന്നാണ് കുടുംബത്തെ ക്വാറന്‍റൈനിലേക്ക് മാറ്റിയത്. അതേ സമയം ഉത്തർ പ്രദേശിലെ കൊവിഡ് മരണം അഞ്ചായി.