ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. 125 പേർക്കാണ് ജില്ലയിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് ബാധിതർ 4,144 ആയി. ജില്ലയിൽ ഇതുവരെ 39 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 973 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 3,132 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.
ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ 125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് ബാധിതർ
സംസ്ഥാനത്ത് കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയാണ് ഗൗതം ബുദ്ധ് നഗർ.
![ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ 125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു COVID-19 125 new cases in Noida Noida coronavirus Uttar Pradesh's Gautam Buddh Nagar 3,132 COVID-19 patients Kanpur Nagar കൊവിഡ് കൊറോണ വൈറസ് നോയിഡ ഉത്തർ പ്രദേശ് കൊവിഡ് ബാധിതർ കൊവിഡ് രോഗികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8089488-976-8089488-1595162483568.jpg)
ഉത്തർ പ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ 125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് റിക്കവറി നിരക്കിൽ നേരിയ വർധനവുണ്ടെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയാണ് ഗൗതം ബുദ്ധ് നഗർ. സംസ്ഥാനത്ത് ലഖ്‌നൗവിൽ 4,009 പേർക്കും ഖാസിയാബാദിൽ 3,978 പേർക്കും കാൺപൂർ നഗറിൽ 2,433 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.