ഹൈദരാബാദ്:രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുന്നതിനിടെ പ്രതീക്ഷ നല്‍കി കൊവാക്സിൻ പരീക്ഷണം. വാക്‌സിന്‍റെ അവസാനഘട്ട പരീക്ഷണം നവംബറില്‍ നടത്തും. നവംബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ പരീക്ഷണം ആരംഭിക്കുമെന്ന് നിംസ് അറിയിച്ചു. ഭാരത് ബയോടെക്കില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു. രണ്ടാംഘട്ടത്തില്‍ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആദ്യം 12 പേരിലാണ് പരീക്ഷണം നടത്തിയത്. പിന്നീട് മൂന്ന് ദിവസത്തിന് ശേഷം 55 പേരിലും മരുന്ന് പരീക്ഷിച്ചതായി നോഡല്‍ ഓഫീസർ ഡോ.സി പ്രഭാകർ റെഡി പറഞ്ഞു.
കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം നവംബറില്‍ - co vaccine experiment
വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം നവംബറില്‍ നടത്തും. നവംബർ ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ പരീക്ഷണം ആരംഭിക്കുമെന്ന് നിംസ് അറിയിച്ചു
കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണം നവംബറില്‍
മരുന്ന് നല്‍കി 14 ദിവസത്തിന് ശേഷം ഇവരുടെ രക്ത സാമ്പിളുകൾ ഐസിഎംആറിന് അയച്ച് നല്‍കും. ഒന്നും രണ്ടും ഘട്ടങ്ങളിലായി നൂറോളം പേരിലാണ് വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ നല്‍കിയവർ നിരീക്ഷണത്തിലാണെന്നും മൂന്നാം ഘട്ടത്തില്‍ 200 പേരില്‍ വാക്സിൻ പരീക്ഷിക്കാനാണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.