ന്യൂഡൽഹി: ഇന്ത്യയിലെ കോടതികൾ ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗം സ്വീകരിച്ചതിൽ അഭിനന്ദനവുമായി കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കൊവിഡ് സാഹചര്യത്തിൽ സുപ്രീം കോടതി, ഹൈക്കോടതികൾ, വിവിധ കീഴ് കോടതികൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ, വെർച്വൽ ഹിയറിംഗുകൾ അതിവേഗം സ്വീകരിച്ചു. സുപ്രീം കോടതി 7,800 കേസുകളും, ഹൈക്കോടതികൾ 1.75 ലക്ഷം കേസുകളും, കീഴ് കോടതികൾ 7.34 ലക്ഷം കേസുകളും ഡിജിറ്റൽ, വെർച്വൽ ഹിയറിംഗിലൂടെ പരിഗണിച്ചതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ കോടതികൾ ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗം സ്വീകരിച്ചതായി രവിശങ്കർ പ്രസാദ് - ഹൈക്കോടതി
സുപ്രീം കോടതി 7,800 കേസുകളും, ഹൈക്കോടതികൾ 1.75 ലക്ഷം കേസുകളും, കീഴ് കോടതികൾ 7.34 ലക്ഷം കേസുകളും ഡിജിറ്റൽ, വെർച്വൽ ഹിയറിംഗിലൂടെ പരിഗണിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ കോടതികൾ ഡിജിറ്റൽ സാങ്കേതികവിദ്യ അതിവേഗം സ്വീകരിച്ചതായി രവിശങ്കർ പ്രസാദ്
വെർച്വൽ ഹിയറിംഗുകളിൽ കോടതികൾ പരിഗണിച്ച കേസുകളുടെ എണ്ണം കാണിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയിൽ 38,902 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,77,618 ആയി ഉയർന്നു.