ന്യൂഡൽഹി: നിർഭയ കേസിലെ കുറ്റവാളികളെ അവയവദാനത്തിന് പ്രേരിപ്പിക്കണമെന്ന അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. എൻജിഒ റാകോ സ്ഥാപകൻ രാഹുൽ ശർമയാണ് പ്രതികളെ നേരിട്ട് കാണാനും അവയവദാനത്തിന് പ്രേരിപ്പിക്കണമെന്നുമുള്ള അപേക്ഷ സമർപ്പിച്ചത്. ഒരു കാരണവശാലും കുറ്റവാളികളെ നേരിട്ട് കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്നും ഹർജി പരിഗണിച്ച അഡിഷണൽ സെഷൻസ് ജഡ്‌ജി സതീഷ് കുമാർ അറോറ അറിയിച്ചു.
നിർഭയ കുറ്റവാളികളുടെ അവയവദാനം; അപേക്ഷ ഡൽഹി കോടതി തള്ളി - അവയവദാനം
ഒരു കാരണവശാലും കുറ്റവാളികളെ നേരിട്ട് കാണാൻ ജയിൽ അധികൃതർ അനുവദിക്കില്ലെന്നും അഡിഷണൽ സെഷൻസ് ജഡ്‌ജി സതീഷ് കുമാർ അറോറ അറിയിച്ചു.
14 ദിവസത്തെ കാലയളവ് നിയമപരമായ കാര്യങ്ങൾ നടപ്പിലാക്കുന്നതിനും മതപരമായ മന്ത്രങ്ങൾ ചൊല്ലുന്നതിനും വേണ്ടി മാത്രമാണ്. കുടുംബാംഗങ്ങൾക്ക് മാത്രമാണ് പ്രതികളെ കാണാൻ അനുവാദമുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. മരണവാറണ്ട് പ്രഖ്യാപിക്കുന്നതിനൊപ്പം മതിയായ സമയം ലഭിച്ചിട്ടും നിയമപരമായ സാധ്യതകൾ പ്രതികൾ ഉപയോഗിച്ചില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
പ്രതികളെ ജനുവരി 22 ന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റും. 2012 ഡിസംബർ 16 നാണ് 23 കാരി നിർഭയയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. പ്രതികളിൽ ഒരാളെ പ്രായപൂർത്തിയാകാത്ത കാരണത്താൽ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതി തീഹാർ ജയിലിൽ ആത്‌മഹത്യ ചെയ്‌തു. ജനുവരി ഏഴിനാണ് പ്രതികൾക്ക് മരണവാറണ്ട് പുറപ്പെടുവിച്ചത്.