കേരളം

kerala

ETV Bharat / bharat

ഗുര്‍മീത് റാം റഹീം സിങിന് പരോള്‍ നിഷേധിച്ച് ഹൈക്കോടതി - ഗുര്‍മീത് റാം റഹീം സിങിന് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

രോഗബാധിതയായി കഴിയുന്ന ഗുര്‍മീതിന്‍റെ അമ്മയെ സന്ദര്‍ശിക്കാന്‍  അവസരമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ

ഗുര്‍മീത് റാം റഹീം സിങിന് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

By

Published : Aug 28, 2019, 8:26 AM IST

ചണ്ഡീഗഡ്:ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്‍റെ പരോളിനുള്ള അപേക്ഷ പഞ്ചാബ് - ഹരിയാന ഹൈക്കോടതി നിഷേധിച്ചു. ബലാല്‍സംഗം, ലൈഗിക അതിക്രമം എന്നീ കേസുകളില്‍ പ്രതിയായി റോഹ്തഗ് ജയിലില്‍ കഴിയുകയാണ് ഗുര്‍മീത്. ഗുര്‍മീതിന്‍റെ ഭാര്യയായ ഹര്‍ജിത് കൗറാണ് പരോളിനായി അപേക്ഷിച്ചത്.

രോഗബാധിതയായി കഴിയുന്ന ഗുര്‍മീതിന്‍റെ അമ്മയെ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. രണ്ട് അനുയായികളെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീതിന് 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചത് 2017 ഓഗസ്റ്റിലായിരുന്നു. ദേര ആസ്‌ഥാനത്തെ ലൈഗിംകാതിക്രമം പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീത് പ്രതിയെന്ന് പഞ്ച്ഗുലയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജൂണില്‍ ഹരിയാനയിലെ തന്‍റെ കൃഷി ഫാമുകളില്‍ വിളവിറക്കുന്നതിനായി പരോളനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുര്‍മീത് അപേക്ഷിച്ചിരുന്നു.എന്നാല്‍ പിന്നീട് അപേക്ഷ പിന്‍വലിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details