താനെ: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും തയ്യാറാക്കിയതിന് അറസ്റ്റിലായ രോഹിത് കുമാർ കൈലാസ് യാദവ് സമർപ്പിച്ച ജാമ്യാപേക്ഷ മഹാരാഷ്ട്ര കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജില്ലാ ജഡ്ജി ആർ. ആർ. വൈഷ്ണവ് പറഞ്ഞു.
വ്യാജ ഐഡി കാർഡ് നിർമാണം; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജില്ലാ ജഡ്ജി ആർ. ആർ. വൈഷ്ണവ്
ജനുവരി ഒൻപതിന് നവി മുംബൈയിലെ യാദവിന്‍റെ കടയിൽ നടത്തിയ റെയ്ഡിൽ ചില വ്യാജ ഐഡി കാർഡുകൾ പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡുകൾ നൽകിയവർ ബംഗ്ലാദേശികളോ നേപ്പാളികളോ ആകാൻ സാധ്യതയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ ലോണ്ടെ കോടതിയെ അറിയിച്ചു. പ്രതി ജാമ്യത്തിലിറങ്ങിയാൽ ഒളിവിൽ കഴിയുമെന്നും വിചാരണയ്ക്ക് ഹാജരാകാതിരിക്കാമെന്നും പ്രോസിക്യൂഷൻ സാക്ഷികളെ ഭീഷണിപ്പെടുത്താമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നും വ്യാജ ഐഡി കാർഡുകള്‍ നിർമിച്ചിട്ടില്ലെന്നും തന്നെ കേസിൽ വ്യാജമായി പ്രതിചേർത്തതാണെന്നും പ്രതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.