സജ്‌ഞീവ് ഭട്ടിന്‍റെ ഹർജി കോടതി തള്ളി - sanjiv bhatt
സജ്‌ഞീവ് ഭട്ടിന് കോടതിയോട് അവഗണനയാണെന്നും നിയമത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് അപേക്ഷ തള്ളിയത്.
![സജ്‌ഞീവ് ഭട്ടിന്‍റെ ഹർജി കോടതി തള്ളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4694297-5-4694297-1570572950004.jpg)
അഹമ്മദാബാദ്: 1990 ലെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടുള്ള കേസിൽ ജീവപര്യന്തം ശിക്ഷ തടയാനുള്ള ഹർജി നൽകിയതിനു പിന്നാലെയാണ് ബഹുമാനമില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി മുൻ ഐപിഎസ് ഓഫീസർ സജ്‌ഞീവ് ഭട്ടിന്‍റെ അപേക്ഷ തള്ളിയത്. സെപ്‌റ്റംബർ 25 ന് ജസ്റ്റിസ് ബെല ത്രിവേദി പുറത്തുവിട്ട ഉത്തരവ് തിങ്കളാഴ്‌ചയാണ് ഹൈക്കോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഉത്തരവിൽ സജ്‌ഞീവ് ഭട്ടിനെതിരെ കോടതി നടത്തിയ നിരീക്ഷണങ്ങളും അടങ്ങുന്നു. നിലവിൽ ഐപിസി 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് സജ്‌ഞീവ് ഭട്ടിനെതിരെയുള്ളത്.
അപേക്ഷകന് കോടതിയോട് അവഗണനയാണെന്നും നിയമത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും കോടതി കണ്ടെത്തി. തുടർന്നാണ് അപേക്ഷ റദ്ദാക്കിയത്.