ന്യൂഡല്‍ഹി:ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ താമസസൗകര്യമെരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ജന്മ നാടായ ഉത്തര്‍പ്രദേശില്‍ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സാക്ഷി സംരക്ഷണ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ നടപടി കൈകൊള്ളാന്‍ കോടതി നിര്‍ദേശിച്ചത്.
ഉന്നാവോ പീഡനം; പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹില്‍ സുരക്ഷിത താമസമൊരുക്കാന്‍ നിര്‍ദേശം - ഉന്നാവോ പീഡനം
ഉത്തര്‍പ്രദേശില്‍ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സുരക്ഷിതമായ താമസസൗകര്യമെരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്
അതേസമയം എയിംസില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് ആശുപത്രി വിടും. അപകടത്തിന് പിന്നില്‍ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാറാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ കുടുംബം സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കുടുംബം സിആർപിഎഫ് സുരക്ഷയിലാണ്.
എയിംയില്‍ നിന്നും ഇറങ്ങിയ ശേഷം പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നാണ് കോടതി നിര്‍ദേശം. ജില്ലാ ജഡ്ജി ധര്‍മേശ് ശര്‍മയാണ് നിര്‍ദേശം നല്‍കിയത്.