ന്യൂഡൽഹി: ജമ്മു കശ്‌മീർ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ദേവിന്ദർ സിങ്ങിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 16 വരെ നീട്ടി. ശ്രീനഗർ-ജമ്മു ഹൈവേയിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ദേവിന്ദർ സിങ് പൊലീസ് പിടിയിലായത്.
ജമ്മു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ദേവിന്ദർ സിങ്ങിന്‍റെ കസ്റ്റഡി ജൂൺ 16 വരെ നീട്ടി
കേസിൽ അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളായ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്‌താഖ്, ഇമ്രാൻ ഷാഫി മിർ എന്നിവരുടെയും കസ്റ്റഡി ജൂൺ 16 വരെ നീട്ടി
ജമ്മു കശ്‌മീരിലെ ഹിര നഗർ ജയിലിലുള്ള ദേവിന്ദർ സിങ്ങിനെ ഇന്ന് കോടതിയിൽ ഹാജരാക്കണമെന്ന് പ്രത്യേക കോടതി ജഡ്‌ജി എം കെ നാഗ്‌പാൽ ജയിൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ദേവിന്ദർ സിങ്ങിനെ ഹാജരാക്കിയത്. കേസിൽ അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളായ ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്‌താഖ്, ഇമ്രാൻ ഷാഫി മിർ എന്നിവരുടെയും കസ്റ്റഡി ജൂൺ 16 വരെ നീട്ടി. ഈ വർഷം ജനുവരിയിൽ ഡിഎസ്‌പിയായ ദേവിന്ദർ സിങ്ങിനെ ജമ്മു കശ്‌മീർ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയിരുന്നു.