അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി: വിദേശ നിയമസഹായം അനുവദിക്കാനാകില്ലെന്ന് ഡല്‍ഹി കോടതി - CBI Judge Arvind Kumar
അഗസ്റ്റ വെസ്റ്റ്ലാൻസ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരനായിരുന്നു ക്രിസ്റ്റ്യൻ മൈക്കല്‍
ന്യൂഡൽഹി: 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതി കേസില്‍ അറസ്റ്റിലായ ബ്രിട്ടീഷ് ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മൈക്കലിനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള വിദേശ അഭിഭാഷകന്‍റെ അപേക്ഷ ഡല്‍ഹി കോടതി തള്ളി. ഇറ്റാലിയൻ അഭിഭാഷകൻ റോസ്മേരി പാട്രിസിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണം എന്നാവശ്യപ്പെട്ട് ക്രിസ്റ്റ്യൻ മൈക്കല്‍ നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതി കേസില്‍ 2018 ഡിസംബര്‍ മുതല്‍ മൈക്കല്‍ ജയിലിലാണ്. എന്നാല്‍ സുഹൃത്തെന്ന നിലയില്‍ പാട്രിസിന് മൈക്കലിനെ ജയില്‍ ചട്ടമനുസരിച്ച് നേരില്‍ കാണാമെന്നും കോടതി അറിയിച്ചു.