ലക്‌നൗ: ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിലെ കുശിനഗറില്‍ ആരംഭിക്കും. വിദ്യാർഥികൾക്ക് ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം ഉണ്ടാകും. കുശിനഗർ ഫാസിൽനഗറിൽ അഖിലേന്ത്യാ ട്രാൻസ്‌ജെൻഡർ വിദ്യാഭ്യാസ സേവന ട്രസ്റ്റാണ് സർവകലാശാല നിർമിക്കുന്നത്.
ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിൽ - ഭിന്നലിംഗക്കാർക്കായി രാജ്യത്തെ ആദ്യത്തെ സർവകലാശാല ഉത്തർപ്രദേശിൽ
അംഗങ്ങൾക്ക് പ്രാഥമിക തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള സൗകര്യമാകും ഇവിടെയൊരുക്കുക.
ഭിന്നലിംഗ വിഭാഗത്തിലെ അംഗങ്ങൾക്ക് വിദ്യാഭ്യാസം നേടാനായി രാജ്യത്ത് ഇത്തരത്തിൽ ആദ്യമായാണ് സർവകലാശാല ഒരുക്കുന്നത്. നടപടികൾ ആരംഭിച്ചു. അടുത്ത വർഷം ജനുവരി 15 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡോ. കൃഷ്ണ മോഹൻ മിശ്ര പറഞ്ഞു.
ഇത്തരമൊരു വിദ്യാഭ്യാസ സ്ഥാപനം രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് എംഎൽഎ ഗംഗാ സിംഗ് കുശ്വാഹ പറഞ്ഞു. വിദ്യാഭ്യാസം നേടുന്നതിന് കൂടുതൽ സൗകര്യം ലഭിക്കുന്നതും സമൂഹത്തിൽ ബഹുമാനം നേടുന്നതും സന്തോഷമുള്ള കാര്യമാണെന്നും ഇത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഭിന്നലിംഗ വിഭാഗത്തിലെ ഗുഡ്ഡി കിന്നാർ പറഞ്ഞു