ഹൈദരാബാദ്: രാഷ്ട്രപിതാവിന്‍റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഇടിവി ഭാരത് പുറത്തിറക്കിയ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിയുടെ ഇഷ്‌ട ഭജനയായ "വൈഷ്‌ണവ ജന തോ തേനെ കഹിയേ" ഓരോ ഭാഷയിലെയും പ്രഗത്ഭരായ ഗായകര്‍ ആലപിക്കുന്ന വീഡിയോയാണ് ഇടിവി പുറത്തുവിട്ടത്. ആദരണീയനായ ബാപ്പുവിന്‍റെ ഇഷ്‌ട ഭജനയുടെ വീഡിയോ പുറത്തിറക്കിയതില്‍ മോദി ഇടിവി ഭാരതിന് അഭിനന്ദനമറിയിച്ചു. ഗാന്ധിജിയുടെ സ്വപ്‌നമായ സ്വച്ഛ് ഭാരത് അഭിയാന് വളരെയധികം പിന്തുണ നല്‍കിയവരാണ് മാധ്യമ ലോകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജിക്ക് ഇടിവി ഭാരതിന്‍റെ ആദരവ്; പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവര്‍ - ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഓരോ ഭാഷയിലെയും പ്രഗത്ഭരായ ഗായകരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വാസു റാവു സലൂരി സംഗീതം നല്‍കിയ ഗാനം സംവിധാനം ചെയ്‌തത് അജിത് നാഗാണ്.
ഗാന്ധിജിക്ക് ഇടിവി ഭാരതിന്‍റെ ആദരവ്; പിന്തുണയുമായി രാജ്യം
നേരത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യാ നായിഡു, കേന്ദ്ര റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
മലയാളത്തില്‍ കെ. എസ് ചിത്രയാണ് ഗാന്ധിജിയെ സ്മരിച്ചുകൊണ്ട് ഭജന ആലപിച്ചിരിക്കുന്നത്. വാസു റാവു സലൂരി സംഗീതം നല്‍കിയ ഗാനം സംവിധാനം ചെയ്‌തത് അജിത് നാഗാണ്. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യത്തെയും ഉയർത്തിക്കാട്ടുന്ന ഈ ഗാനം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Last Updated : Oct 2, 2019, 7:43 PM IST