ഗാന്ധിനഗർ: രാജ്യം ഐക്യത്തിന്‍റെ പുതിയ മാനങ്ങളിൽ എത്തുകയാണെന്നും ജമ്മു കശ്‌മീർ വികസനത്തിന്‍റെ പുതിയ പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ ഒരു പുതിയ വികസന പാതയിലേക്ക് നീങ്ങിയിരിക്കുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാനത്തിന്‍റെ പുനഃസ്ഥാപനമായാലും ജമ്മു കശ്‌മീരിലെ വികസനമായാലും രാജ്യം ഐക്യത്തിന്‍റെ പാതയിലാണെന്നും സർദാർ വല്ലഭായ് പട്ടേലിന്‍റെ 145-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
രാജ്യം ഐക്യത്തിന്‍റെ പുതിയ പാതയിലാണെന്ന് പ്രധാനമന്ത്രി
രാജ്യത്തിന്‍റെ ആദ്യത്തെ സീപ്ലെയിൻ സർവീസും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
രാജ്യം ഐക്യത്തിന്‍റെ പുതിയ പാതയിലാണെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ ആദ്യത്തെ സീപ്ലെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ടൂറിസത്തെ ഉയർത്താൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറു കണക്കിന് പ്രവിശ്യകളെ ഒന്നിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ രൂപത്തിലുള്ള ഇന്ത്യക്ക് സർദാർ വല്ലഭായ് പട്ടേലിന് രൂപം നൽകിയതെന്നും 2014 മുതലാണ് സർദാർ വല്ലഭായ് പട്ടേലിന് ജന്മവാർഷികം ആഘോഷിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.