മുംബൈ: സംസ്ഥാനത്തെ കൊവിഡ് 19 ടെസ്റ്റിങ് ലാബുകളുടെ എണ്ണം 100 ആയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇനിയും ലാബുകളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ 54-ാം വാർഷികത്തിൽ ശിവസേന നേതാക്കളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രോഗത്തെ പ്രതിരോധിക്കാനാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഡോക്ടർമാർക്ക് നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ കൂടുതല്‍ കൊവിഡ് ടെസ്റ്റിങ് ലാബുകൾ അനുവദിച്ചു - മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
സർക്കാർ ജനങ്ങൾക്കൊപ്പം ഏത് പ്രതിസന്ധിയിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു
മഹാരാഷ്ട്രയിൽ 100 കൊവിഡ് ടെസ്റ്റിങ് ലാബുകൾ
ലഡാക്ക് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെ അറിയിച്ചു. നഗരത്തിലെ പാർട്ടി ഓഫീസുകൾ രോഗികളെ ചികിത്സിക്കുന്നതിനായി താൽകാലികമായി ക്ലിനിക്കുകളാക്കുമെന്നും താക്കറെ പറഞ്ഞു. തങ്ങൾ ഒരിക്കലും ഒരു പ്രതിസന്ധിയേയും ഭയപ്പെടില്ലെന്നും മറ്റെല്ലാം മാറ്റിവച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.