ശ്രീനഗർ: അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിനാണ് മുൻഗണനയെന്ന് ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. കഴിഞ്ഞ രണ്ടു മാസങ്ങളായി ജമ്മു കശ്‌മീരിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. വിവേചനമില്ലാതെ 20 ജില്ലകളിലും വികസനം കൊണ്ടുവരണമെന്നാണ് തന്‍റെ ലക്ഷ്യം.ജമ്മു കശ്‌മീർ ഓൺലൈൻ സേവനങ്ങളിലേക്ക് കൂടുതലായി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി രഹിത വികസനത്തിനാണ് മുൻഗണനയെന്ന് ജമ്മു കശ്‌മീർ ലെഫ്റ്റനന്‍റ് ഗവർണർ - വികസനത്തിന് മുൻഗണനയെന്ന് മനോജ് സിൻഹ
അഴിമതി രഹിതമായതും വികസനത്തിന് ഊന്നൽ നൽകുന്ന ഭരണമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ജമ്മു കശ്‌മീർ എൽജി പറഞ്ഞു.
ബാക്ക് ടു വില്ലേജ് പദ്ധതിയിൽ നാലര ലക്ഷത്തോളം പേർ പങ്കെടുത്തു. പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്‍റെ ടൗൺ എന്‍റെ അഭിമാനം പദ്ധതി ഈ മാസം 19ന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്‌റ്റംബറിൽ മാത്രമായി 44 പ്രൊജക്‌ടുകൾ പൂർത്തിയാക്കിയെന്നും 1798 പദ്ധതികളാണ് പൂർത്തിയാകാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎംജിഎസ്‌വൈ റാങ്കിങ്ങിൽ ജമ്മു കശ്‌മീർ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ടു മാസങ്ങളായി കാർഷിക രംഗത്തും ഹോർട്ടികൾച്ചർ രംഗത്തും വികസനപരമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.