കേരളം

kerala

ETV Bharat / bharat

വ്യാജപ്രചരണം; ബാബാ രാംദേവ്, പതഞ്ജലി സിഇഒ എന്നിവർക്കെതിരെ എഫ്‌ഐആർ - യോഗ ഗുരു ബാബാ രാംദേവ്

കൊവിഡ് 19ന് പതഞ്ജലി ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്

baba ramdev coronil FIR patanjali balkrishna FIR lodged against Baba Ramdev സെക്ഷൻ 420 (വഞ്ചന) എഫ്‌ഐആർ തെറ്റിധരിപ്പിതിനാണ് എഫ്‌ഐആർ പതഞ്ജലി ആയുർവേദ യോഗ ഗുരു ബാബാ രാംദേവ് പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ
വ്യാജപ്രചരണം; ബാബാ രാംദേവ്, പതഞ്ജലി സിഇഒ എന്നിവർക്കെതിരെ എഫ്‌ഐആർ

By

Published : Jun 27, 2020, 1:55 PM IST

ജയ്പൂർ: യോഗ ഗുരു ബാബാ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊവിഡ് 19ന് പതഞ്ജലി ആയുർവേദ മരുന്ന്കണ്ടുപിടിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജയ്‌പൂരിലെ ജ്യോതി നഗർ പൊലീസ് സ്റ്റേഷനിൽ സെക്ഷൻ 420 (വഞ്ചന) ഉൾപ്പെടെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.

വ്യാജപ്രചരണം; ബാബാ രാംദേവ്, പതഞ്ജലി സിഇഒ എന്നിവർക്കെതിരെ എഫ്‌ഐആർ

യോഗ ഗുരു ബാബാ രാംദേവ് കൊവിഡിനുള്ള മരുന്ന് പുറത്തിറക്കിയത് വലിയ ചർച്ചക്ക് കാരണമായിരുന്നു. തുടർന്ന് ഇത് ആയുഷ് മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ മരുന്നായി ഉപയോഗിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ സർക്കാർ വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാന്‍ അശ്വഗന്ധയെന്ന ആയുര്‍വേദ സസ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് തടയുമെന്നായിരുന്നു ബാബ രാംദേവിന്‍റെ പ്രചാരണം. വീഡിയോ പരസ്യത്തിലൂടെയായിരുന്നു ബാബാ രാംദേവിന്‍റെ അവകാശ വാദം.

ശാസ്ത്രീയ പരീക്ഷണം നടത്തിയെന്ന് പറയുന്നതല്ലാതെ മറ്റ് തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ലോകമാകെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ പരീക്ഷണത്തിലേര്‍പ്പെടുമ്പോഴാണ് ബാബാ രാംദേവ് മരുന്ന് കണ്ടെത്തിയെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്.

ABOUT THE AUTHOR

...view details