ജയ്‌പൂര്‍: ലോകാരോഗ്യ സംഘടനയുടെ സംഘം രാജസ്ഥാനിലെ ടോങ്ക് ജില്ല സന്ദർശിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കൊവിഡ് -19 കേസുകളുടെ എണ്ണത്തിലും ടോങ്കിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായി. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള ഒരു സംഘം സംസ്ഥാനം സന്ദർശിച്ച് സർവേ നടത്തുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം രാജസ്ഥാനിലെ ടോങ്ക് ജില്ല സന്ദര്‍ശിക്കും - latest rajashtan
കൊവിഡ് 19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർവേ നടത്താൻ ലോകാരോഗ്യ സംഘടനയുടെ സംഘം രാജസ്ഥാനിലെ ടോങ്ക് ജില്ല സന്ദർശിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു.
ലോകാരോഗ്യ സംഘടന സമർപ്പിച്ച റിപ്പോർട്ടും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 154 ആയി ഉയർന്നു. ടോങ്കിലെ പോസിറ്റീവ് കേസുകളുടെ എണ്ണം 16 ആണ്. ടോങ്കിലെ പോസിറ്റീവ് കേസുകളിൽ നാലെണ്ണം ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സഭയിൽ പങ്കെടുത്തവരാണ്, ബാക്കി 12 പേർ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ജയ്‌പൂരില്‍ നിന്നാണ് പരമാവധി 48 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.