കേരളം

kerala

ETV Bharat / bharat

ആയിരം കിടക്കകള്‍ ഉള്ള ആശുപത്രി സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി എക്‌നാഥ് ഷിന്‍റേ

താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഗ്ലോബല്‍ ഇംപാക്ട് ഹബ്ബ് താത്കാലികമായി ആശുപത്രി ആക്കാനാണ് നീക്കം.

coronavirus outbreak  Eknath Shinde  Urban Development  Thane  Global Impact Hub  കൊവിഡ്-19  കൊവിഡ് വാര്‍ത്ത  ലോക്ക് ഡൗണ്‍  മഹാരാഷ്ട്ര  താനെ  ആശുപത്രി  കൊവിഡ് ആശുപത്രി
ആയിരം കിടക്കകള്‍ ഉള്ള ആശുപത്രി സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി എക്നാഥ് ഷിന്‍റേ

By

Published : May 5, 2020, 10:21 AM IST

മഹാരാഷ്ട്ര: താനെയില്‍ വരുന്ന മൂന്ന് ആഴ്ച്ചക്കുള്ളില്‍ 1000 കിടക്കകള്‍ ഉള്ള ആശുപത്രി സ്ഥാപിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി എക്‌നാഥ് ഷിന്‍റേ പറഞ്ഞു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ഗ്ലോബല്‍ ഇംപാക്ട് ഹബ്ബ് താത്കാലികമായി ആശുപത്രി ആക്കാനാണ് നീക്കം. എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓക്സിജന്‍ സംവിധാനമുള്ള 500 കിടക്കകളാണ് സജ്ജമാക്കുക. 500 സാധാരണ കിടക്കകളും ഒരുക്കും. കൂടാതെ എക്സ് റേ, പനി ചികിത്സാ കേന്ദ്രം എന്നിവ പ്രത്യേകമായി സ്ഥാപിക്കും. സ്റ്റാര്‍ട്ട് അപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായാണ് ഗ്ലോബല്‍ ഇംപാക്ട് ഹബ്ബ് നിര്‍മിച്ചത്. 1183 കേസുകളാണ് താനെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ABOUT THE AUTHOR

...view details