കൊവിഡ് 19: വിമാനത്താവളത്തിൽ ആരോഗ്യമന്ത്രിയുടെ പരിശോധന - latest hyderabad
ഏതെങ്കിലും യാത്രക്കാരന് കൊവിഡ് 19 വൈറസ് ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ഉടനെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിർദ്ദേശം നല്‍കി.
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തെലങ്കാന ആരോഗ്യമന്ത്രി ഇതേല രാജേന്ദ്രയുടെ മിന്നല്‍ പരിശോധന. കൊവിഡ് 19 ബാധയെ തുടർന്നാണ് മന്ത്രിയുടെ പരിശോധന. യാത്രക്കാരെ പരിശോധിക്കാനുള്ള തെര്‍മല്‍ സ്ക്രീനിംങ് സംവിധാനങ്ങള്‍ മന്ത്രി പരിശോധിച്ചു. വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നത് കര്‍ശനമാക്കിയിട്ടുണ്ട്. ഏതെങ്കിലും യാത്രക്കാരന് വൈറസ് ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ, ഉടനെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി വിമാനത്താവളത്തിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിർദ്ദേശം നൽകി. എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കാന്‍ ഹെൽത്ത് ഡെസ്‌കിനും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.