കൊവിഡ് സംശയിച്ച രോഗി ഇൻഡോറില്‍ മരിച്ചു - ഒരു രോഗി മരിച്ചു
കൊവിഡ് സംശയിച്ച 47 വയസുകാരനാണ് ഇൻഡോറിലെ സർക്കാർ ആശുപത്രിയില്‍ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
![കൊവിഡ് സംശയിച്ച രോഗി ഇൻഡോറില്‍ മരിച്ചു Coronavirus suspect with no travel history dies in Indore കൊവിഡ് സംശയിച്ച രോഗി ഇൻഡോറില്‍ മരിച്ചു കൊവിഡ് വാർത്ത കൊവിഡ് 19 ഒരു രോഗി മരിച്ചു കൊവിഡ് സംശയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6547216-477-6547216-1585204606726.jpg)
കൊവിഡ് സംശയിച്ച രോഗി ഇൻഡോറില്‍ മരിച്ചു
ഇൻഡോർ: കൊവിഡ് സംശയത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. 47 വയസുകാരനാണ് ഇൻഡോറിലെ സർക്കാർ ആശുപത്രിയില്‍ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ഉജ്ജൈൻ സിവിൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ ബുധനാഴ്‌ച ഇൻഡോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗിക്ക് യാത്രാ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.