കൊറോണയെന്ന് സംശയം: മഹാരാഷ്ട്രയില്‍ ആറുപേര്‍ ചികിത്സയില്‍ - വിവിധ ആശുപത്രികളില്‍ ഐസൊലേഷൻ വാര്‍ഡുകള്‍
വിവിധ ആശുപത്രികളില്‍ ഐസൊലേഷൻ വാര്‍ഡുകള്‍ ക്രമീകരിച്ചു
![കൊറോണയെന്ന് സംശയം: മഹാരാഷ്ട്രയില്‍ ആറുപേര്‍ ചികിത്സയില്‍ maharashtra coronavirus mumbai pune Naidu Hospital WHO China കൊറോണയെന്ന് സംശയം: മഹാരാഷ്ട്രയില്‍ ആറുപേര്‍ ചികിത്സയില്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷൻ വാര്‍ഡുകള്‍ ഐസൊലേഷൻ വാര്‍ഡുകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5868233-256-5868233-1580192991555.jpg)
കൊറോണയെന്ന് സംശയം: മഹാരാഷ്ട്രയില്‍ ആറുപേര്‍ ചികിത്സയില്‍
മുംബൈ: കൊറോണയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍ നിന്ന് അടുത്തിടെ പൂനെയില്‍ എത്തിയ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കൊറോണ ലക്ഷണങ്ങളുമായി മഹാരാഷ്ട്രയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം ആറായി. മഹാരാഷ്ട്രയില്‍ ഇതുവരെ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. മുൻകരുതലിന്‍റെ ഭാഗമായി ചൈനയില്‍ നിന്ന് എത്തിയ 3756 പേരെയാണ് മുംബൈ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാക്കിയത്.