മഹാരാഷ്‌ട്രയില്‍ മാസ്‌ക് മോഷ്‌ടിച്ച ഫാര്‍മസിസ്റ്റ് അറസ്റ്റില്‍ - മഹാരാഷ്‌ട്ര ലേറ്റസ്റ്റ് ന്യൂസ്
35,000 രൂപ വില വരുന്ന മാസ്‌കും മരുന്നുകളും ഇഞ്ചക്ഷനുകളും ഓയില്‍മെന്‍റുകളുമാണ് പൂനെയിലെ പ്രമുഖ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് മോഷ്‌ടിച്ചത്
![മഹാരാഷ്‌ട്രയില്‍ മാസ്‌ക് മോഷ്‌ടിച്ച ഫാര്‍മസിസ്റ്റ് അറസ്റ്റില്‍ Coronavirus scare Maharashtra coronavirus news Pharmacist held Theft of masks കൊവിഡ് 19 കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6344612-627-6344612-1583731951075.jpg)
പൂനെ: രാജ്യത്ത് കൊവിഡ് 19 ഭീഷണി നിലനില്‍ക്കെ മഹാരാഷ്‌ട്രയിലെ പൂനെയില്‍ മാസ്‌ക് മോഷ്‌ടിച്ച ഫാര്‍മസിസ്റ്റ് അറസ്റ്റില്‍. 35,000 രൂപ വില വരുന്ന മാസ്‌കും മരുന്നുകളും ഇഞ്ചക്ഷനുകളും ഓയില്‍മെന്‍റുകളുമാണ് ഇയാള്‍ മോഷ്‌ടിച്ചത്. പൂനെയിലെ പ്രമുഖ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ് പൊലീസിന്‍റെ പിടിയിലായത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെങ്കിലും ജനങ്ങള്‍ ആശങ്കയിലാണ്. ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നും ജനങ്ങള്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.