ഐസ്വാൾ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മിസോറാമില്‍ തിരിച്ചെത്തിയ രണ്ട് പേരെ കരുതല്‍ നടപടിയായി വീടുകളിള്‍ നിരീക്ഷണത്തിനായി വെച്ചതായി അധികൃതര്‍. അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ ഇവര്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ജനുവരിയുടെ ആദ്യാവാരത്തില്‍ ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ നെഗറ്റീവ് റിസള്‍ട്ടാണ് ലഭിച്ചത്.
കൊറോണ വൈറസ്; മിസോറാമില്‍ രണ്ട് പേര് നിരീക്ഷണത്തില്‍ - മിസോറാമില്‍ രണ്ട് പേര് നിരീക്ഷണത്തില്‍
ചൈനയില്‍ നിന്നും മിസോറാമില്‍ തിരിച്ചെത്തിയ രണ്ട് പേരെ കരുതല്‍ നടപടിയായാണ് വീടുകളിള്‍ നിരീക്ഷണത്തിന് വെച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍.
കൊറോണ വൈറസ് പടരുന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പധികൃതര്‍ നടപ്പിലാക്കിയിരിക്കുന്നത്. ലെങ്പുയി വിമാനത്താവളത്തില്‍ സ്ക്രീനിങ്ങ് പരിശോധനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദഗ്ധരടങ്ങുന്ന സംഘം വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാനായി സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യ ഡെപ്യൂട്ടി സെക്രട്ടറി ലാൽഗുര തലോ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയില്‍ പഠിക്കുന്ന മിസോറാമിലെ വിദ്യാര്‍ഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളിലും പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയമിച്ചിട്ടുണ്ട്. സോറം മെഡിക്കല്‍ കോളജില്‍ ഐസോലേഷന് വാര്‍ഡുകളും തുടങ്ങി.