കേരളം

kerala

ETV Bharat / bharat

കൊറോണ വൈറസ് പ്രതിരോധം; ബെംഗളൂരുവിൽ നാല് ചൈനീസ് പൗരന്മാർ നിരീക്ഷണത്തിൽ - തെർമൽ പരിശോധന

കർണാടക കുടുംബ ആരോഗ്യ-ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

coronavirus outbreak  Chinese novel coronavirus  coronavirus news  virus attack  കൊറോണ വൈറസ് പ്രതിരോധം  ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിരോധം  കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനം  ചൈനീസ് പൗരന്മാർ നിരീക്ഷണത്തിൽ  തെർമൽ പരിശോധന
ബെംഗലുരുവിൽ നാല് ചൈനീസ് പൗരന്മാർ നിരീക്ഷണത്തിൽ

By

Published : Jan 30, 2020, 2:21 AM IST

ബെംഗലുരു:കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടകയിൽ നാല് ചൈനീസ് പൗരന്മാരെ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ. വിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന ഇവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

ഇവർക്ക് പുറമേ സംസ്ഥാനത്ത് മറ്റ് രണ്ട് പേരും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ളവരുടെ രക്ത സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് ആയച്ചിട്ടുണ്ട്. അതെസമയം, രോഗലക്ഷണങ്ങൾ ഇല്ലാത്ത, ചൈനയിൽ നിന്ന് എത്തിയവരേയും പ്രത്യേകം നിരീക്ഷിച്ച് വരികയാണ്. ആളുകൾ കൂടുന്നിടങ്ങളിലേക്ക് പോകരുതെന്ന് ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ തെർമൽ പരിശോധനകളും തുടരുകയാണ്.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. ലോകത്തെ 19 രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details