ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി വ്യോമയാന മന്ത്രാലയം. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലന്‍റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കും.
കൊവിഡ് 19 പ്രതിരോധിക്കാൻ കൂടുതൽ നിയന്ത്രണങ്ങളുമായി വ്യോമയാന മന്ത്രാലയം - ചൈന, ഹോങ്കോങ്
ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലന്‍റ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിൽ എത്തുന്ന എല്ലാ യാത്രക്കാരെയും കർശനമായി പരിശോധിക്കും.
എല്ലാ എയർലൈനുകളിലും വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള ഫോം യാത്രക്കാർ പൂരിപ്പിക്കണം. മുമ്പ് വിമാനത്താവളങ്ങളിൽ തായ്‌ലന്‍റ്, സിംഗപ്പൂർ, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്.
2020 ഫെബ്രുവരി 16 മുതൽ 29 വരെ ഡൽഹിയിൽ നിന്നും ഹോങ്കോങിലേക്കുള്ള സർവീസ് റദ്ദാക്കുമെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു. എയർ ഇന്ത്യയും, ഇൻഡിഗോയും നേരത്തെ തന്നെ ഹേങ്കോങ് സർവീസുകൾ നിർത്തലാക്കിയിരുന്നു. ജപ്പനീസ് ക്രൂയിസ് കപ്പലിൽ 218 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു.