എംയിസില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ മാത്രം - എംയിസ് ഡല്‍ഹി
കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുളള നീക്കത്തിന്‍റെ ഭാഗമായാണ് തീരുമാനം.
![എംയിസില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ മാത്രം Coronavirus pandemic : AIIMS to perform only emergency surgeries for now AIIMS DELHI AIIMS Latest news എംയിസില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ മാത്രം എംയിസ് ഡല്‍ഹി ന്യൂഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6487606-32-6487606-1584763455719.jpg)
എംയിസില്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ മാത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം തുടരുന്നതിനിടെ അടിയന്തര ശസ്‌ത്രക്രിയകള്‍ മാത്രം ചെയ്‌താല്‍ മതിയെന്ന തീരുമാനവുമായി എംയിസ്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. അടിയന്തരമല്ലാത്ത എല്ലാ ശസ്‌ത്രക്രിയകളും നീട്ടിവെക്കും. ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറിലാണ് തീരുമാനമുള്ളത്.