കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത് നിരവധി പേര്‍ - Coronavirus
നിലവില്‍ 177203 പേരാണ് ഇതുവരെ ഡല്‍ഹി വിമാനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയിരിക്കുന്നത്
ന്യൂഡല്‍ഹി:കൊവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 170ഓളം പേരെ സൗത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 177203 പേരാണ് ഇതുവരെ ഡല്‍ഹി വിമാനത്താവളത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയത്. ഇവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഞായറാഴ്ച മാത്രം 3,389 പേരെ പരിശോധനക്ക് വിധേയമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 111 ആയി ഉയര്‍ന്നു. ഇവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഉള്ളവരാണ്. 24 പേര്‍ കേരളത്തിലും.