പൊതു സ്ഥലത്ത് തുമ്മിയ ബൈക്ക് യാത്രികന് റോഡിൽ മർദനം - മുംബൈ
പൊതുസ്ഥലത്ത് മുഖം മറക്കാതെ തുമ്മിയതിനെ തുടർന്നാണ് ബൈക്ക് യാത്രികന് റോഡിൽ മർദനമേറ്റത്.
![പൊതു സ്ഥലത്ത് തുമ്മിയ ബൈക്ക് യാത്രികന് റോഡിൽ മർദനം Coronavirus scare Man gets beaten up for sneezing Man gets beaten up for sneezing in Kolhapur Coronavirus പൊതു സ്ഥലത്ത് തുമ്മിയ സംഭവം ബൈക്ക് യാത്രികൻ കൊറോണ കൊവിഡ് 19 മുംബൈ സിസിടിവി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6487106-249-6487106-1584767338815.jpg)
പൊതു സ്ഥലത്ത് തുമ്മിയ സംഭവം; ബൈക്ക് യാത്രികന് റോഡിൽ മർദനം
മുംബൈ: പൊതു സ്ഥലത്ത് തുമ്മിയതിന് ബൈക്ക് യാത്രികന് റോഡിൽ മർദനം. കൊവിഡ് 19 ഭീതിയെ തുടർന്നായിരുന്നു അക്രമം. ബൈക്കിൽ യാത്ര ചെയ്യവേ മുഖം മറക്കാതെ തുമ്മിയതിനെ തുടർന്നാണ് ഇയാൾക്ക് മർദനമേറ്റത്. മഹാരാഷ്ട്രയിലെ കോലാപൂർ നഗരത്തിലാണ് സംഭവം. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കൂടുതൽ ആളുകൾ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിൽ ഇതുവരെ 49 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.