രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി - ലോക്ക് ഡൗണ്‍ നീട്ടി
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം.

ന്യൂഡൽഹി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. നാലാം തവണയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നത്. മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ പ്രഖ്യാപനം. കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാർച്ച് 25നാണ് രാജ്യത്ത് ആദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ക് ഡൗൺ. ഇത് പിന്നീട് മെയ് മൂന്ന് വരെയും 17 വരെയും നീട്ടുകയായിരുന്നു. ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.