ഗുജറാത്തിൽ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - toll rises to 71
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71 ആയി
![ഗുജറാത്തിൽ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു ഗുജറാത്ത് കൊവിഡ് 19 മരണ സംഖ്യ ഗുജറാത്തിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു അഹമ്മദാബാദ് സൂറത്ത് Coronavirus kills 8 more in Gujarat toll rises to 71 Gujarat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6873466-8-6873466-1587398054044.jpg)
ഗുജറാത്തിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
ഗാന്ധിനഗർ: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എട്ട് കൊവിഡ് ബാധിതർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71 ആയി ഉയർന്നു. തിങ്കളാഴ്ച മരിച്ച എട്ട് പേരിൽ ആറ് പേർ അഹമ്മദാബാദ് സ്വദേശികളാണ്. അഹമ്മദാബാദ് ജില്ലയിൽ മാത്രം 38 കൊവിഡ് ബാധിതരാണ് ഇതുവരെ മരിച്ചത്. ബാക്കിയുള്ള രണ്ട് രോഗികൾ സൂറത്ത് സ്വദേശികളാണ്. സൂറത്തില്‍ പത്ത് പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.