കേരളം

kerala

ETV Bharat / bharat

സർക്കാർ നിർദേശങ്ങൾ അനുസരിക്കണമെന്ന് ആഹ്വാനം ചെയ്‌ത് ശരദ് പവാർ - NCP

കൊവിഡ് വ്യാപിക്കുന്ന സാഹചര്യം ഗുരുതരമാണെന്നും ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും ശരദ് പവാർ പറഞ്ഞു.

ശരദ് പവാർ  മഹാരാഷ്ട്ര  മുംബൈ  എൻസിപി  കൊവിഡ്  കൊറോണ  corona  covid  mumbai  maharastra  mumabi  NCP  sarad pawar
സർക്കാർ നിർദേശങ്ങൾ അനുസരിക്കണമെന്ന് ആഹ്വാനം ചെയ്‌ത് ശരദ് പവാർ

By

Published : Mar 27, 2020, 1:56 PM IST

മുംബൈ: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് എൻസിപി നേതാവ് ശരദ് പവാർ. അല്ലാത്ത പക്ഷം കൊവിഡിന് നമ്മൾ കനത്ത വില നൽകേണ്ടി വരുമെന്നും ഇപ്പോഴത്തെ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേ സമയം കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക പാക്കേജിനെയും പ്രതിസന്ധി നേരിടാനുള്ള റിസർവ് ബാങ്കിന്‍റെ തീരുമാനങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്‌തു. കാർഷിക മേഖലക്ക് അനുവദിച്ച പാക്കേജ് പര്യാപ്‌തമല്ലെന്നും ഹോർട്ടികൾച്ചർ മേഖലയിലും അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details