കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ അനുമതി - ന്യൂഡൽഹി കൊവിഡ് 19

മലേറിയ ചികിത്സക്കായി നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. അതീവ ഗുരുതരമായ കേസുകള്‍ക്ക് മാത്രമേ ഇത് നല്‍കാവൂവെന്നാണ് നിര്‍ദേശം.

Coronavirus  Hydroxychloroquine  High-risk population  ICMR's recommendation  കൊവിഡ് 19; അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ഐസിഎംആറിന്‍റെ അനുമതി  ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കൊവിഡ് 19  മലേറിയ ചികിത്സ  ന്യൂഡൽഹി കൊവിഡ് 19  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
കൊവിഡ് 19; അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ഐസിഎംആറിന്‍റെ അനുമതി

By

Published : Mar 24, 2020, 4:00 AM IST

ന്യൂഡൽഹി: കൊവിഡ് 19 രോഗബാധിതരില്‍ ഉയർന്ന അപകടസാധ്യതയുള്ള ഘട്ടങ്ങളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകി. മലേറിയ ചികിത്സക്കായി നല്‍കുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. അതീവ ഗുരുതരമായ കേസുകള്‍ക്ക് മാത്രമേ ഇത് നല്‍കാവൂവെന്നാണ് നിര്‍ദേശം.

അടിയന്തര സാഹചര്യങ്ങളിലെ ഉപയോഗത്തിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ ഈ ശുപാര്‍ശക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രൂപം നല്‍കിയതാണ് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്.

ABOUT THE AUTHOR

...view details