ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന യാത്രക്കാരെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു.ഡല്‍ഹി ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 406 പേരെയാണ് വിട്ടയച്ചത്. കോണറോ വൈറസ് പടര്‍ന്ന് പിടിച്ച വുഹാനില്‍ നിന്നും ഫെബ്രുവരി ആദ്യമാണ് ഇവരെ ഇന്ത്യയില്‍ എത്തിച്ചത്.
കോവിഡ്-19; ഐടിബിപി ക്യാമ്പിലുണ്ടായിരുന്നവരെ വിട്ടയച്ചു - ചൈനയില്‍ കോവിഡ്-19 വൈറസ് ബാധ
ഡല്‍ഹി ഐടിബിപി ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 406 പേരെയാണ് വിട്ടയച്ചത്.
കോവിഡ്-19
650 ഇന്ത്യക്കാരെയാണ് ചൈനയില്‍ നിന്ന് ഒഴുപ്പിച്ചുകൊണ്ട് വന്നത്. 406 പേർ ഐടിബിപി ക്യാമ്പിലും മറ്റുള്ളവർ ഹരിയാനയിലെ മനേഷ്വര്‍ സൈനിക ക്യാമ്പിലുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിനിടെ ചൈനയില്‍ കോവിഡ് 19 മരണനിരക്ക് 2000 കവിഞ്ഞു. ഇതുവരെ 74,185 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.