മധ്യപ്രദേശില്‍ എസ്മ നടപ്പാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
ട്വിറ്ററിലൂടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്
മധ്യപ്രദേശില്‍ എസ്മ നടപ്പാക്കി മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍
ഭോപ്പാൽ : കൊവിഡ് വൈറസ് വ്യാപനം നേരിടാൻ മധ്യപ്രദേശ് സർക്കാർ എസൻഷ്യൽ സർവീസസ് മാനേജ്‌മെന്‍റ് ആക്റ്റ് (എസ്‌മ) നടപ്പാക്കി. കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായും പൗരന്‍മാരുടെ സംരക്ഷണത്തിനായും അടിയന്തരമായി എസ്‌മ പ്രാബല്യത്തില്‍ വരുത്തുന്നതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യപ്രദേശിൽ ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 14 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.