കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ മെഡിക്കല്‍ സംവിധാനത്തെ പുകഴ്‌ത്തി ചൈനീസ് സ്വദേശി - ഇന്ത്യ ചൈന

കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് പൂനെ നായിഡു ആശുപത്രിയില്‍ ചികിത്സയിലായ ചൈനീസ് സ്വദേശി എഴുതിയ കത്ത് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Chinese patient praises Indian healthcare facility  Chinese patient in Indian healthcare facility  Indian healthcare facility  Coronavirus  Naidu Hospital in Pune  Union Health Ministry  ഇന്ത്യൻ മെഡിക്കല്‍ സംവിധാനത്തെ പുകഴ്‌ത്തി ചൈനീസ് സ്വദേശിട  ന്യൂഡല്‍ഹി  . കോവിഡ് -19 വൈറസ്  ഇന്ത്യ ചൈന  കൊറോണ
ഇന്ത്യൻ മെഡിക്കല്‍ സംവിധാനത്തെ പുകഴ്‌ത്തി ചൈനീസ് സ്വദേശി

By

Published : Feb 15, 2020, 5:10 PM IST

ന്യൂഡല്‍ഹി:ഇന്ത്യൻ മെഡിക്കല്‍ സംവിധാനത്തെ പുകഴ്ത്തി ചൈനീസ് സ്വദേശി. കോവിഡ് 19 വൈറസ് ബാധയുടെ( കൊറോണ) ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ പൂനെ നായിഡു ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇതുവരെ അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല.

ആശുപത്രിയിലെ മികച്ച ചികിത്സാ സംവിധാനത്തെ കുറിച്ച് അദ്ദേഹം ഇംഗ്ലീഷിലെഴുതിയ കത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഐസോലേഷൻ വാര്‍ഡിലാണെങ്കിലും അങ്ങനെ അനുഭവപ്പെടുന്നില്ല എന്നാണ് കത്ത്. നിലവില്‍ ചൈനയില്‍ മാത്രം 1716 ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യയിലെത്തിയപ്പോഴാണ് ചൈനീസ് സ്വദേശി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ നായിഡു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാഷ പ്രശ്നമാകുമെന്ന് ഓര്‍ത്തെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തനിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

ഇന്ത്യൻ മെഡിക്കല്‍ സംവിധാനത്തെ പുകഴ്‌ത്തി ചൈനീസ് സ്വദേശിയെഴുതിയ കത്ത്

ABOUT THE AUTHOR

...view details