കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 84 ആയി - കൊവിഡ് 19

രാജ്യത്താകമാനം 42,000 ആളുകൾ കമ്മ്യൂണിറ്റി നിരീക്ഷണത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്മ്യൂണിറ്റി നിരീക്ഷണം, ക്വാറന്‍റൈൻ, ഇൻസുലേഷൻ വാർഡുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ തുടങ്ങി എല്ലാ അവശ്യ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 83 ആയി  Coronavirus cases  Coronavirus  കൊവിഡ് 19  Coronavirus cases rise to 83 in India
കൊവിഡ് 19

By

Published : Mar 14, 2020, 1:00 PM IST

Updated : Mar 14, 2020, 4:50 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 84 ആയി ഉയർന്നു. ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ കലബുരാഗിയിൽ നിന്നുള്ള എഴുപത്തിയാറുകാരൻ വ്യാഴാഴ്ച മരിച്ചിരുന്നു. ഡൽഹിയിൽ അറുപത്തിയെട്ടുകാരിയായ സ്ത്രീ വെള്ളിയാഴ്ച രാത്രി മരിച്ചു. വിദേശത്ത് നിന്നെത്തിയ മകനുമായി ഇടപഴകിയതോടെയാണ് ഇവർക്ക് രോഗം പിടിപ്പെട്ടത്.

ഡൽഹിയിൽ ഇതുവരെ ഏഴ് പോസിറ്റീവ് കേസുകളും ഉത്തർപ്രദേശ് 11 കേസുകളും റിപ്പോർട്ട് ചെയ്തു. ആറ് കൊറോണ വൈറസ് രോഗികളാണ് കർണാടകയിലുള്ളത്. മഹാരാഷ്ട്ര 14 ഉം ലഡാക്കിൽ മൂന്ന് രോഗികളുമാണുള്ളത്. രാജസ്ഥാൻ, തെലങ്കാന, തമിഴ്‌നാട്, ജമ്മു കശ്മീർ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീവിടങ്ങളിൽ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം ഡിസ്ചാർജ് ചെയ്ത മൂന്ന് രോഗികളടക്കം 19 കേസുകൾ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്താകമാനം 42,000 ആളുകൾ കമ്മ്യൂണിറ്റി നിരീക്ഷണത്തിലാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്മ്യൂണിറ്റി നിരീക്ഷണം, ക്വാറന്‍റൈൻ, ഇൻസുലേഷൻ വാർഡുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ തുടങ്ങി എല്ലാ അവശ്യ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി മുതൽ 37 ഇന്തോ-ബംഗ്ലാദേശ് ക്രോസ് ബോർഡർ പാസഞ്ചർ ട്രെയിനുകളുടെയും ബസുകളുടെയും സേവനങ്ങൾ ഏപ്രിൽ 15 വരെ താൽകാലികമായി നിർത്തിവച്ചിരിക്കും. ഭൂട്ടാൻ, നേപ്പാൾ പൗരന്മാർക്ക് രാജ്യത്തേക്ക് വിസ രഹിത പ്രവേശനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി അനിൽ മാലിക് പറഞ്ഞു. കർതാർപൂർ ഇടനാഴി അടയ്ക്കുന്നതിനുള്ള തീരുമാനം പരിഗണനയിലാണ്. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ അന്തർദേശീയ യാത്രക്കാരും അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും ആവശ്യമായ നിർദേശങ്ങൾ പിന്തുടരുകയും വേണമെന്നും സർക്കാർ അറിയിച്ചു.

Last Updated : Mar 14, 2020, 4:50 PM IST

ABOUT THE AUTHOR

...view details