ഷിംല: ഹിമാചല്‍പ്രദേശിലെ ഷിർമൂർ ജില്ലയില്‍ നിന്നുള്ള യുവതിക്കും കുഞ്ഞിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും കഴിഞ്ഞ മെയ് നാലാം തീയതിയാണ് ഡല്‍ഹിയില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ എത്തിയത്. രണ്ട് പേർക്കും രോഗ ലക്ഷണങ്ങളില്ലെന്നും ഇരുവരും സംസ്ഥാനത്ത് എത്തിയത് മുതല്‍ ക്വാറന്‍റയിനില്‍ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഹിമാചല്‍പ്രദേശില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 70 ആയി - covid 19 news
ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഹിമാചല്‍പ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം 70 ആയത്
കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 70 ആയി. അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരില്‍ 39 പേർ ഇതിനകം രോഗ മുക്തരായി. 28 പേരാണ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.