ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 141 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് രോഗികളുടെ എണ്ണം 300ലേക്ക് അടുക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. 293 കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 182 പേർ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്.
ഡൽഹിയിലെ കൊവിഡ് കേസുകൾ 300ലേക്ക് - 300ലേക്ക് കൊവിഡ്
293 കൊവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്.
![ഡൽഹിയിലെ കൊവിഡ് കേസുകൾ 300ലേക്ക് ഡൽഹിയിലെ കൊവിഡ് കേസുകൾ 300ലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6640422-5-6640422-1585877931180.jpg)
ഡൽഹിയിലെ കൊവിഡ് കേസുകൾ 300ലേക്ക്
അതേ സമയം ഡൽഹിയിലെ കൊവിഡ് മരണം നാലായി. 141 പുതിയ കൊവിഡ് കേസുകളിൽ 129 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.