ഹൈദരാബാദ്: കൊവിഡ് 19 ലോകത്തെ മുഴുവൻ മനുഷ്യരുടെയും ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ഈ പകർച്ചവ്യാധിയുടെ ആഘാതം പല വിധത്തിലാണ് നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. പക്ഷിപ്പനി, പന്നിപ്പനി എന്നിവയിൽ നിന്ന് വ്യത്യസ്തമായി, ഈ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കറൻസി നോട്ടുകളും നാണയങ്ങളും കൈമാറുന്നതിലൂടെയാണ് പ്രധാനമായും ഈ വൈറസ് വ്യാപിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വൈറസ് കറൻസി നോട്ടുകളിൽ മൂന്ന് മണിക്കൂർ വരെ ജീവിക്കുമെന്നാണ് ഇതിന്‍റെ വ്യാപനം നിരീക്ഷിക്കുന്ന ഡോക്ടർമാർ പറയുന്നത്. കറൻസി നോട്ടുകൾ അണുബാധയുടെ ഉറവിടമാണെന്നും ആരോഗ്യത്തിന് അപകടകരമാണെന്നും തെളിവുകൾ സൂചിപ്പിക്കുന്നുണ്ട്.
കൊവിഡ് 19 കറൻസി നോട്ടുകളിലൂടെയും വ്യാപിക്കാം - കൊവിഡ് 19
കറൻസി നോട്ടുകളിൽ വെറസ് മൂന്ന് മണിക്കൂർ വരെ ജീവിക്കുമെന്നാണ് ഇതിന്‍റെ വ്യാപനം നിരീക്ഷിക്കുന്ന ഡോക്ടർമാർ പറയുന്നത്.
![കൊവിഡ് 19 കറൻസി നോട്ടുകളിലൂടെയും വ്യാപിക്കാം Coronavirus can spread through currency notes currency notes spread Coronavirus coronavirus outbreak in India currency notes in India RBI business news banking sector in India covid 19 കൊവിഡ് 19 കറൻസി നോട്ടുകളിലൂടെയും വ്യാപിക്കാം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6510330-thumbnail-3x2-hhh.jpg)
ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി 48 നാണയങ്ങളിൽ നടത്തിയ പരിശോധനയിൽ മിക്ക നാണയങ്ങളിലും ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി, റിസർവ് ബാങ്കിന്‍റെ നിർദ്ദേശപ്രകാരം ബാങ്കുകൾ ഉപഭോക്താക്കളോട് പണമിടപാട് ഒഴിവാക്കാൻ ആവശ്യപ്പെടുകയും പകരം യുപിഐ, മൊബൈൽ ബാങ്കിംഗ്, ഐഎംപിഎസ് മുതലായ ഡിജിറ്റൽ പേയ്‌മെന്‍റുകൾ തുടങ്ങിയവ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ 'സാമൂഹിക അകലം' പാലിക്കുകയെന്നതാണ് വിദഗ്‌ദർ നൽകുന്ന നിർദ്ദേശം. പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പ്ലാസ്‌റ്റിക് നോട്ടുകള്‍ ഉപയോഗിക്കുന്നതു വഴി രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. കറൻസിയിലൂടെ അണുബാധ പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി യുകെ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പോളിമർ നോട്ടുകളിലേക്ക് മാറി. അതിനാൽ, ഇന്ത്യയിൽ പോളിമർ നോട്ടുകളുടെ ഉപയോഗ സാധ്യതയും പരിശോധിക്കണം എന്നത് അത്യന്താപേക്ഷികമാണ്.