ചണ്ഡിഗഡ്: മഹാരാഷ്ട്രയിലെ നന്ദേദ് സാഹിബ് ഗുരുദ്വാരയിൽ കുടുങ്ങിക്കിടക്കുന്ന 2000 പഞ്ചാബ് തീർഥാടകരെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനോടും ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. രാജ്യത്ത് കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആളുകൾ ഗുരുദ്വാരയിൽ കുടുങ്ങിയത്.
നന്ദേദ് സാഹിബ് ഗുരുദ്വാരയിൽ കുടുങ്ങിയ തീർഥാടകരെ തിരിച്ചെത്തിക്കാൻ നടപടി വേണം - നന്ദേദ് സാഹിബ് ഗുരുദ്വാര
നന്ദേദ് സാഹിബ് ഗുരുദ്വാരയിലേക്ക് പോയ 2000 പഞ്ചാബ് തീർഥാടകരാണ് കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്‌ഡൗൺ നടപടിയിൽ മഹാരാഷ്ട്രയിൽ കുടുങ്ങിക്കിടക്കുന്നത്.
2000 തീർഥാടകരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് അമരീന്ദർ സിങ്
അതേ സമയം മഹാരാഷ്‌ട്ര സർക്കാർ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്ര ടൂറിസം, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ ട്വിറ്ററിൽ അമരീന്ദർ സിങ്ങിന്‍റെ ട്വീറ്റിന് ഉചിതമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് പ്രതികരിച്ചു.