പനാജി: കൊറോണ വൈറസ് കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കാൻ തീരുമാനിച്ച് ഗോവ സർക്കാർ. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് ഗോവയിലെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിവരം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുമെന്നും ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ ട്വീറ്റ് ചെയ്‌തു.
കൊറോണ വൈറസ് മുന്നറിയിപ്പ്; പ്രത്യേക ദൗത്യസേന രൂപീകരിക്കുമെന്ന് ഗോവ സർക്കാർ - china
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് ഗോവയിലെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുമെന്നും ആരോഗ്യ മന്ത്രി

കൊറോണ വൈറസ് അലർട്ട്: പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ഗോവ സർക്കാർ
ജലദോഷം മുതൽ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസ്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് 80 പേരാണ് മരിച്ചത്