കൊവിഡ് 19; 94 തടവുകാരെ മേഘാലയ ജയിലിൽ നിന്ന് വിട്ടയച്ചു - മേഘാലയ ഹൈക്കോടതി ജഡ്‌ജി
കൊവിഡ് 19 വൈറസ് പടരുന്നത് തടയാൻ ജയിലുകൾ വിഘടിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് തടവുകാരെ വിട്ടയച്ചത്
![കൊവിഡ് 19; 94 തടവുകാരെ മേഘാലയ ജയിലിൽ നിന്ന് വിട്ടയച്ചു Meghalaya jail Supreme Court Meghalaya State Legal Services Authority Meghalaya High Court judge കൊവിഡ് 19 ഷിലോങ് മേഘാലയ മേഘാലയ ഹൈക്കോടതി ജഡ്‌ജി മേഘാലയ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് എച്ച്.എസ്.തങ്ഖീവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6623382-534-6623382-1585744713040.jpg)
ഷിലോങ്: മേഘാലയയിലെ ഷിലോങ് ജില്ലാ ജയിലിൽ നിന്ന് 94 തടവുകാരെ മോചിപ്പിച്ചു. കൊവിഡ് 19 വൈറസ് പടരുന്നത് തടയാൻ ജയിലുകൾ വിഘടിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് തടവുകാരെ വിട്ടയച്ചത്. മേഘാലയ ഹൈക്കോടതി ജഡ്‌ജി, മേഘാലയ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് എച്ച്.എസ്.തങ്ഖീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരോൾ, ഇടക്കാല ജാമ്യം എന്നിവയിലൂടെ തടവുകാരെ മോചിപ്പിച്ചത്. ഹിൽസ് ജില്ലയിലെ ഈസ്റ്റ് ഖാസിയിൽ നിന്നുള്ളവരെയാണ് മോചിപ്പിച്ചത്. ഷിലോങിലെ മൗകാസിയാങ് ആൺകുട്ടികളുടെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും വിട്ടയച്ചു.